Tuesday, January 7, 2025
LATEST NEWSSPORTS

തണ്ണിമത്തനാണോ? പുതിയ പാകിസ്താന്‍ ജഴ്‌സിയെ ട്രോളി ആരാധകര്‍

ലാഹോര്‍: ടി20 ലോകകപ്പിന് മുന്നോടിയായി വിവിധ രാജ്യങ്ങൾ പുറത്തിറക്കിയ ജഴ്‌സികൾ ക്രിക്കറ്റ് ലോകത്ത് ചർച്ചയായി മാറിയിരിക്കുകയാണ്. ഇന്നലെയാണ് ഇന്ത്യയുടെ പുതിയ ജഴ്‌സി പുറത്തിറക്കിയത്. എന്നാൽ ജഴ്സിയിൽ ഏറ്റവും കൂടുതൽ ട്രോളുകൾ ലഭിച്ചത് പാകിസ്താനാണ്. പാകിസ്ഥാന്‍റെ പുതിയ ജഴ്‌സി തണ്ണിമത്തൻ പോലെയാണെന്ന് ആരാധകർ പറയുന്നു.

പാക്കിസ്ഥാൻ ഇതുവരെ ജഴ്‌സി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാൽ പുതിയ ജഴ്‌സിയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ചോർന്നിട്ടുണ്ട്. ജഴ്‌സി അണിഞ്ഞ് നിൽക്കുന്ന ബാബർ അസമിന്‍റെ ചിത്രമാണ് ചോർന്നത്. ഇത് കണ്ടാണ് ആരാധകർ തമാശകളുമായി രംഗത്തെത്തിയത്.

പ്രചരിക്കുന്ന ചിത്രങ്ങൾ പാകിസ്ഥാന്‍റെ പുതിയ ജഴ്‌സിയാണോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. എന്നാൽ ഇത് പുതിയ ജഴ്‌സിയാണെന്നാണ് ആരാധകരുടെ അഭിപ്രായം. ഇളം പച്ചയും കടും പച്ചയും കലർന്നതാണ് പുതിയ ജഴ്‌സി. ഇത് ഒരു തണ്ണിമത്തൻ പോലെയാണെന്ന് ആരാധകർ പറയുന്നു. ഈ ജഴ്‌സിയെ ഇന്ത്യൻ ജഴ്‌സിയുമായി താരതമ്യം ചെയ്യുന്നവർ ധാരാളമുണ്ട്.