Tuesday, December 24, 2024
LATEST NEWSSPORTS

പരിക്കേറ്റ രവീന്ദ്ര ജഡേജയ്ക്ക് ട്വന്റി20 ലോകകപ്പ് നഷ്ടമാവും

ന്യൂഡല്‍ഹി: ട്വന്റി20 ലോകകപ്പ് മുന്‍പില്‍ നില്‍ക്കെ ഇന്ത്യക്ക് കനത്ത തിരിച്ചടിയായി ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ പരിക്ക്. ജഡേജയ്ക്ക് ടൂര്‍ണമെന്റ് നഷ്ടമാവുമെന്നാണ് സൂചന. ഏഷ്യാ കപ്പിൽ ഹോങ്കോങ്ങിന് എതിരായ മത്സരത്തിന് ശേഷമാണ് ജഡേജയ്ക്ക് പരിക്കേറ്റത്.

മുട്ടിലെ  പരിക്കിനെ തുടര്‍ന്ന് മുംബൈയില്‍ ജഡേജ ശസ്ത്രക്രിയക്ക് വിധേയനായിട്ടുണ്ട്. ട്വന്റി20 ലോകകപ്പിന്റെ സമയമാവുമ്പോഴേക്കും ജഡേജയ്ക്ക് ഫിറ്റ്‌നസ് വീണ്ടെടുക്കാനാവില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ജഡേജയുടെ പരിക്കില്‍ ടീം മാനേജ്‌മെന്റിനും കടുത്ത അതൃപ്തിയുള്ളതായാണ് റിപ്പോര്‍ട്ടുകൾ. 

ഏഷ്യാ കപ്പിനായി ദുബായിൽ ഇന്ത്യൻ ടീം താമസിച്ചിരുന്ന ഹോട്ടലിലെ ബാക്ക് വാട്ടർ സിസ്റ്റത്തിലാണ് ജഡേജ പരിശീലനം നടത്തിയത്. ഇവിടെ വച്ചാണ് ജഡേജയ്ക്ക് പരിക്കേറ്റതെന്നാണു റിപ്പോർട്ട്.