Wednesday, January 22, 2025
LATEST NEWSTECHNOLOGY

ഇൻഫിനിക്സ് ഹോട്ട് 12 പ്രൊ ഫോൺ വിപണിയിൽ

ഇൻഫിനിക്സ് ഹോട്ട് 12 പ്രോ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു, ഈ സ്മാർട്ട്ഫോണുകളുടെ ഹൈലൈറ്റ് അതിന്‍റെ ബാറ്ററി ലൈഫ് ആണ്. 5000 എംഎഎച്ച് ബാറ്ററി പവറാണ് ഈ ഇൻഫിനിക്സ് ഹോട്ട് 12 പ്രോ സ്മാർട്ട്ഫോണുകൾക്ക് കരുത്തേകുന്നത്.

ഡിസ്പ്ലേയുടെ സവിശേഷതകൾ പരിശോധിച്ചാൽ, ഈ സ്മാർട്ട്ഫോണുകൾക്ക് 6.6 ഇഞ്ച് എച്ച്ഡി + ഐപിഎസ് എൽസിഡി ഡിസ്പ്ലേയുണ്ട്. ഇന്‍റേണൽ ഫീച്ചറുകൾ പരിശോധിച്ചാൽ, ഈ സ്മാർട്ട്ഫോണുകൾ 6 ജിബി റാമിലും 64 ജിബി ഇന്‍റേണൽ സ്റ്റോറേജിലും 8 ജിബി റാമിലും 128 ജിബി ഇന്‍റേണൽ സ്റ്റോറേജിലും വാങ്ങാം.