Thursday, December 26, 2024
LATEST NEWSSPORTS

ഇന്‍ഡൊനീഷ്യ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ കിരീടം നേടി വിക്ടര്‍ അക്‌സെല്‍സെന്‍

ഇന്തോനേഷ്യ: ഇന്‍ഡൊനീഷ്യ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ കിരീടം നേടി, ലോക ഒന്നാംനമ്പര്‍ താരമായ ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്‌സെല്‍സെന്‍. പുരുഷ വിഭാഗം ഫൈനലില്‍ തായ്‌വാന്റെ ചോ ടിയന്‍ ചെന്നിനെയാണ് അക്‌സെല്‍സെന്‍ പരാജയപ്പെടുത്തിയത്. മത്സരം 41 മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്. നേരിട്ടുള്ള ഗെയിമുകളിലാണ് അദ്ദേഹം വിജയിച്ചത്. സ്കോർ: 21-10, 21-12. സെമി ഫൈനലിൽ, ആന്റണി സിനിസുകയുടെ വെല്ലുവിളിയെ അതിജീവിച്ചാണ് അക്സൽസൺ ഫൈനലിൽ എത്തിയത്.

ചൈനയുടെ ചെൻ യുഫെയിയാണ് വനിതാ വിഭാഗം കിരീടം നേടിയത്. ഫൈനലിൽ തായ്ലൻഡിന്റെ രത്ചനോക് ഇന്റനോണിന്റെ വെല്ലുവിളിയെ അതിജീവിച്ചാണ് യുഫൈ കിരീടം നേടിയത്. മൂന്ന് മത്സരങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് അവർ മത്സരം ജയിച്ചത്. സ്കോർ: 21-16, 18-21, 21-15

2020 ലെ ടോക്കിയോ ഒളിമ്പിക്സിൽ സ്വർണ്ണം നേടിയതിന് ശേഷം യുഫെയിയുടെ ആദ്യ കിരീടമാണിത്. മത്സരം 74 മിനിറ്റ് നീണ്ടുനിന്നു. ഇന്തോനേഷ്യൻ മാസ്റ്റേഴ്സിന് ശേഷം ഇന്തോനേഷ്യൻ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് ജൂൺ 14 ന് ആരംഭിക്കും.