Sunday, December 22, 2024
LATEST NEWSSPORTS

ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് പര്യടനത്തിന് ഇന്ന് തുടക്കം

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ഇംഗ്ലണ്ടിലെ വിജയകരമായ പരമ്പരയ്ക്ക് ശേഷം കരീബിയ കീഴടക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ വെള്ളിയാഴ്ച വെസ്റ്റ് ഇൻഡീസിനെ നേരിടും. രാത്രി 7 മണി മുതൽ പോർട്ട് ഓഫ് സ്പെയിനിലാണ് മത്സരം.

രോഹിത് ശർമ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഋഷഭ് പന്ത്, ഹർദിക് പാണ്ഡ്യ എന്നിവർ ഏകദിന പരമ്പരയുടെ ഭാഗമാകില്ല. ഏകദിന മത്സരങ്ങൾ മാത്രം കളിക്കുന്ന ശിഖർ ധവാനാണ് ടീമിനെ നയിക്കുന്നത്. ഏകദിന പരമ്പരയ്ക്ക് ശേഷം അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയും നടക്കും. പ്രധാന കളിക്കാർ ഇതിൽ തിരിച്ചെത്തും. വിരാട് കോലി രണ്ടു പരമ്പരകളിലും ടീമില്‍ ഉള്‍പ്പെട്ടില്ല

ശിഖർ ധവാനോടൊപ്പം ആരാണ് ഇന്നിംഗ്സ് ഓപ്പൺ ചെയ്യുകയെന്നത് കൗതുകകരമാണ്. ശുഭ്മാൻ ഗിൽ ടീമിൽ തിരിച്ചെത്തി.