Sunday, January 5, 2025
LATEST NEWSSPORTS

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ അമിത് പംഗൽ ബോക്സിംഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍

ബിര്‍മിങ്ങാം: 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യയുടെ അമിത് പംഘൽ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. പുരുഷൻമാരുടെ ഫ്ലൈവെയ്റ്റ് (48 കി.ഗ്രാം-51 കി.ഗ്രാം) വിഭാഗത്തിൽ നമ്രി ബെറിയെ പരാജയപ്പെടുത്തിയാണ് അമിത് ക്വാർട്ടറിൽ പ്രവേശിച്ചത്.

ഈ ഇനത്തിൽ ഇന്ത്യയുടെ സ്വർണ്ണ പ്രതീക്ഷയാണ് അമിത് പംഗൽ. ഏകപക്ഷീയമായ പ്രീക്വാർട്ടറിൽ 5-0നാണ് ഇന്ത്യൻ താരം വിജയിച്ചത്.

കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിൽ ഇതേ വിഭാഗത്തിൽ അമിത് വെള്ളി മെഡൽ നേടിയിരുന്നു. 2018 ലെ ഏഷ്യൻ ഗെയിംസിൽ സ്വർണ്ണ മെഡൽ നേടിയ അമിത് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണവും വെള്ളിയും വെങ്കലവും നേടിയിട്ടുണ്ട്. 2019 ൽ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി ചരിത്രം സൃഷ്ടിച്ചിരുന്നു.