Thursday, January 16, 2025
GULFLATEST NEWS

ഖത്തറിലുള്ള ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസിയുമായി നേരിട്ട് സംവദിക്കാം

ഖത്തർ: ജൂൺ 30ന് നടക്കുന്ന മീറ്റ് ദ ചാർജ് ദ അഫയേഴ്സ് മീറ്റിലൂടെ ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് ഇന്ത്യൻ എംബസിയുമായി ആശയവിനിമയം നടത്താൻ അവസരം.

ഇന്ത്യക്കാർ നേരിടുന്ന പ്രശ്നങ്ങൾ എംബസിയെ നേരിട്ട് അറിയിക്കാം. ഇക്കാര്യം നേരിട്ടോ ഫോണിലൂടെയോ ഓൺലൈനായോ എംബസിയെ അറിയിക്കാം.

നേരിട്ട് പോകുന്നവർക്ക് ദോഹയിലെ ഇന്ത്യൻ എംബസിയിൽ ഉച്ചകഴിഞ്ഞ് 3 മണിക്കും 4 മണിക്കും ഇടയിൽ പ്രവേശിക്കാം. ഫോണിലൂടെയോ ഓൺലൈനായോ ആശയവിനിമയം നടത്താൻ ആഗ്രഹിക്കുന്നവർ വൈകുന്നേരം 4 മണിക്കും 5 മണിക്കും ഇടയിൽ ബന്ധപ്പെടണം.