Saturday, January 18, 2025
LATEST NEWSSPORTS

ഇന്ത്യൻ ടീമിന് വീണ്ടും തോൽവി; സൗഹൃദ മത്സരത്തിൽ വിയറ്റ്നാമിന് വിജയം

വിയറ്റ്നാം: ഇന്ത്യൻ ഫുട്ബോൾ ടീമിന് വീണ്ടും തോൽവി. ഇന്ന് നടന്ന സൗഹൃദമത്സരത്തിൽ വിയറ്റ്നാം ഇന്ത്യയെ പരാജയപ്പെടുത്തി. എതിരില്ലാത്ത മൂന്ന് ​ഗോളിനായിരുന്നു വിയറ്റ്നാമിന്റെ വിജയം.

വിയറ്റ്നാമിൽ നടന്ന മത്സരത്തിൽ സ്റ്റാർട്ടിംഗ് ഇലവനിൽ വലിയ മാറ്റങ്ങൾ വരുത്തിയാണ് ഇന്ത്യ കളത്തിലിറങ്ങിയത്. എന്നാൽ തുടക്കം മുതൽ, വിയറ്റ്നാം ഗെയിമിൽ വ്യക്തമായ ആധിപത്യം നിലനിർത്തി. 10-ാം മിനിറ്റിൽ പാൻ വാൻ ഡക്കിലൂടെ വിയറ്റ്നാം ലീഡ് നേടി. രണ്ടാം പകുതിയിൽ വിയറ്റ്നാമിനായി നുയെൻ വാൻ ടോൺ, നുയെൻ വാൻ കുയെറ്റ് എന്നിവർ ഗോൾ നേടി.

വിയറ്റ്നാമിനോട് തോറ്റതോടെ, ഈ മാസം സൗഹൃദ മത്സരങ്ങളിൽ വിജയിക്കാതെ ടീമിന് നാട്ടിലേക്ക് മടങ്ങേണ്ടിവരും. നേരത്തെ റാങ്കിംഗിൽ പിന്നിലുള്ള സിംഗപ്പൂരിനോടും ഇന്ത്യക്ക്‌ ജയിക്കാനായിരുന്നില്ല. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി മത്സരം സമനിലയിലാക്കുകയായിരുന്നു.