Sunday, December 22, 2024
SPORTS

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മത്സരങ്ങളുടെ തിരക്കിലേക്ക്

ന്യൂഡല്‍ഹി: ഇന്ത്യൻ പ്രീമിയർ ലീഗ് അവസാനിച്ചതോടെ അന്താരാഷ്ട്ര മത്സരങ്ങളുടെ തിരക്കിലേക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം. വളരെ തിരക്കേറിയ ഷെഡ്യൂളാണ് ടീമിനെ കാത്തിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യ ആദ്യം ടി20 പരമ്പര കളിക്കുക.

അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേർക്കുനേർ വരും. ആദ്യ മത്സരം ജൂണ് 9നു നടക്കും. ശേഷിക്കുന്ന മത്സരങ്ങൾ 12, 14, 17, 19 തീയതികളിൽ നടക്കും. ഡൽഹി, കട്ടക്ക്, വിശാഖപട്ടണം, രാജ്കോട്ട്, ബെംഗളൂരു എന്നിവയാണ് വേദികൾ. 

ജൂൺ 5 നു ഇന്ത്യൻ താരങ്ങൾ ഡൽഹിയിൽ പരിശീലനത്തിനായി ഒത്തുചേരും. ജൂൺ രണ്ടിനു ദക്ഷിണാഫ്രിക്കൻ ടീം ഇന്ത്യയിലെത്തും. ക്യാപ്റ്റൻ രോഹിത് ശർമ, മുൻ നായകൻ വിരാട് കോഹ്ലി, സ്റ്റാർ പേസർ ജസ്പ്രീത് ബുംറ എന്നിവർക്ക് വിശ്രമം അനുവദിച്ചു. കെഎൽ രാഹുലാണ് ടീമിനെ നയിക്കുന്നത്.