Thursday, January 23, 2025
LATEST NEWSSPORTS

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2022; കേരളത്തിന് ആദ്യ മെഡല്‍ ലഭിച്ചു

ചണ്ഡീഗഢ്: ഹരിയാനയിൽ നടക്കുന്ന അണ്ടർ 18 ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ കേരളം ആദ്യ മെഡൽ നേടി. തിരുവനന്തപുരത്തെ അഗസ്ത്യം കളരി അംഗം ആദർശ് വി.കെ. കളരിപ്പയറ്റിലാണ് ആദ്യ മെഡൽ നേടിയത്.വെള്ളി മെഡലാണ് സ്വന്തമാക്കിയത്.

ഇതാദ്യമായാണ് കളരിപ്പയറ്റ് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ഭാഗമാകുന്നത്. കേരളത്തെ പ്രതിനിധീകരിച്ച് 84 അംഗ സംഘമാണ് ഈ വർഷം ഖേലോ ഇന്ത്യയിൽ പങ്കെടുക്കുന്നത്. ഗെയിംസിലെ വെള്ളിയാഴ്ചത്തെ മത്സരങ്ങൾ ജിടിസിസിയിൽ നടന്നു. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ചെയർപേഴ്സണും ഡയറക്ടറുമായ അമർ ജ്യോതി ഉദ്ഘാടനം ചെയ്തു.

ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ സെക്രട്ടറി ജനറൽ പൂന്തുറ സോമൻ, സായി എക്സിക്യൂട്ടീവ് ഡയറക്ടർ എം.എസ്.വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.