Friday, January 23, 2026
LATEST NEWSSPORTS

റോളര്‍ സ്‌കേറ്റിങ് നെറ്റ് ബോള്‍ രാജ്യാന്തര മത്സരത്തിൽ ഇന്ത്യയ്ക്ക് സ്വർണ്ണം

തിരുവനന്തപുരം: മലേഷ്യയിൽ നടന്ന രാജ്യാന്തര റോളർ സ്കേറ്റിംഗ് നെറ്റ്ബോൾ മത്സരത്തിൽ ഇന്ത്യ സ്വർണ്ണ മെഡൽ നേടി. മത്സരത്തിൽ ഇന്ത്യ ഓവറോൾ ചാമ്പ്യൻമാരായി. ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിൽ ആൺകുട്ടികൾ ഒന്നാം സ്ഥാനം നേടി. സീനിയർ ആൺകുട്ടികൾ വെള്ളി മെഡൽ നേടി. വിവിധ പ്രായവിഭാഗങ്ങളിലായി 55 അത്ലറ്റുകളാണ് മത്സരിച്ചത്. ഇതിൽ 38 പേർ മലയാളികളായിരുന്നു.