Thursday, January 2, 2025
LATEST NEWSSPORTS

സന്നാഹ മത്സരത്തിലും ഇന്ത്യയ്ക്ക് ജയം

ഡെർബി: അയർലൻഡിനെതിരായ ടി20 പരമ്പരയ്ക്ക് ശേഷം ദീപക് ഹൂഡയും സഞ്ജു സാംസണും സന്നാഹ മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുത്തു. ഹൂഡ 37 പന്തിൽ നിന്ന് 59 റൺസും സഞ്ജു 30 പന്തിൽ നിന്ന് 38 റൺസും നേടിയപ്പോൾ ഇന്ത്യ ഡെർബിഷയർ കൗണ്ടിയെ 7 വിക്കറ്റിന് തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഡെർബിഷയർ 150 റൺസ് നേടിയപ്പോൾ ഇന്ത്യ 20 പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യം മറികടന്നു. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായി കൗണ്ടി ടീമുകൾക്കെതിരെയാണ് ഇന്ത്യ സന്നാഹ മത്സരങ്ങൾ കളിക്കുന്നത്.

ഋതുരാജ് ഗെയ്ക്‌വാദിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്ത സഞ്ജു നാല് ഫോറും ഒരു സിക്സും പറത്തി. 5 ഫോറും 2 സിക്സും അടങ്ങുന്നതായിരുന്നു ഹൂഡയുടെ അർധസെഞ്ചുറി. സഞ്ജു പുറത്തായ ശേഷം ക്രീസിലെത്തിയ സൂര്യകുമാർ യാദവാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഇന്ന് ഇന്ത്യ നോർത്താംപ്ടൺഷെയറിനെ നേരിടും. ജൂലൈ ഏഴിനാണ് ടി20 പരമ്പരയിലെ ആദ്യ മത്സരം.