Monday, January 6, 2025
LATEST NEWSSPORTS

റോഡ് സേഫ്റ്റി സീരീസിലെ ഇന്ത്യ-വെസ്റ്റ് ഇൻഡീസ് മത്സരം ഉപേക്ഷിച്ചു

റോഡ് സേഫ്റ്റി സീരീസിൽ ഇന്ന് നടക്കേണ്ടിയിരുന്ന ഇന്ത്യ ലെജൻഡ്സ്- വെസ്റ്റ് ഇൻഡീസ് ലെജൻഡ്സ് മത്സരം ഉപേക്ഷിച്ചു. നനഞ്ഞ ഔട്ട്ഫീൽഡിനെ തുടർന്നാണ് ടോസ് പോലും ഇടാതെ കളി ഉപേക്ഷിച്ചത്. ആദ്യ മത്സരത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെയും വെസ്റ്റ് ഇൻഡീസ് ബംഗ്ലാദേശിനെയും തോൽപ്പിച്ചിരുന്നു.