Sunday, December 22, 2024
LATEST NEWSSPORTS

ഇന്ത്യ വിൻഡീസ് ടി20 പരമ്പരയിലെ നാലാം മത്സരം ഇന്ന്

മിയാമി: ഇന്ത്യ വിൻഡീസ് ടി20 പരമ്പരയിലെ നാലാം മത്സരം ഇന്ന്. മത്സരത്തിനായി ഇരുടീമുകളും ഇന്നലെ അമേരിക്കയിലെ മിയാമിയിൽ എത്തിയിരുന്നു. അമേരിക്കയിലെ ഫ്ലോറിഡയിലെ ലൗഡര്‍ഹില്‍സിലെ സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജിയണല്‍ പാര്‍ക്ക് സ്റ്റേഡിയത്തിലാണ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങള്‍ നടക്കുന്നത്.

രാത്രി 8 മണിക്കാണ് ഇന്നത്തെ മത്സരം. ഇന്നത്തെ മത്സരം ജയിച്ചാൽ ഏകദിന പരമ്പരയ്ക്ക് ശേഷം ടി20 പരമ്പര കൂടി സ്വന്തമാക്കാൻ ഇന്ത്യക്ക് സാധിക്കും. മൂന്നാം മത്സരം ജയിച്ച ഇന്ത്യ പരമ്പരയിൽ 2-1ന് മുന്നിലാണ്.

ഫ്ലോറിഡയിലെ പിച്ചിന്‍റെ പ്രവചനാതീതമായ സ്വഭാവം മത്സരം ആവേശകരമാക്കുമെന്ന് ആരാധകർ കരുതുന്നു. പരമ്പരയിലെ അവസാന മത്സരം ഞായറാഴ്ച ഇതേ വേദിയിൽ തന്നെ നടക്കും. ടീമുകളുടെ കിറ്റ് എത്താൻ വൈകിയതിനെ തുടർന്ന് പരമ്പരയിലെ രണ്ടും മൂന്നും മത്സരങ്ങൾ ആരംഭിക്കാൻ വൈകിയിരുന്നു.