Saturday, January 18, 2025
LATEST NEWSSPORTS

രണ്ടാം ഏകദിനത്തില്‍ ടോസ് ഇന്ത്യക്ക്; സിംബാബ്‌വെ ആദ്യം ബാറ്റ് ചെയ്യും

ഹരാരെ: സിംബാബ്‌വെയ്ക്കെതിരായ പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യ ആദ്യ ഏകദിനത്തിലെന്നപോലെ ബോളിങ് തിരഞ്ഞെടുത്തു. ആദ്യ ഏകദിനം കളിച്ച ഇലവനില്‍ നിന്ന് ഒരു മാറ്റത്തോടെയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ദീപക് ചഹറിന് പകരം ശാര്‍ദുല്‍ താക്കൂര്‍ പ്ലേയിങ് ഇലവനിലേക്ക് എത്തി. രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയാല്‍ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തേക്കും എന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. കെ എല്‍ രാഹുല്‍ ഉള്‍പ്പെടെയുള്ള ബാറ്റേഴ്‌സിന് കൂടുതല്‍ സമയം ലഭിക്കേണ്ടത് കാരണമായിരുന്നു ഇത്. എന്നാല്‍ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയാണ് ചെയ്തത്