Friday, November 15, 2024
LATEST NEWSTECHNOLOGY

മാധ്യമപ്രവർത്തകരുടെ ട്വീറ്റുകൾ ഒഴിവാക്കുന്നതിൽ ഒന്നാമത് ഇന്ത്യ

ന്യൂഡൽഹി: ട്വീറ്റുകൾ ഒഴിവാക്കാൻ മാധ്യമപ്രവർത്തകരും മാധ്യമ സ്ഥാപനങ്ങളും ആവശ്യപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയാണ് ഒന്നാമത്. 2021 ജൂലൈ മുതൽ ഡിസംബർ വരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ട്വിറ്ററിന്‍റെ വെളിപ്പെടുത്തൽ.

ട്വിറ്റർ അക്കൗണ്ട് വിവരങ്ങൾ തേടുന്നതിൽ അമേരിക്കയ്ക്ക് തൊട്ടുപിറകിലാണ് ഇന്ത്യ. ഇത് ആഗോളതലത്തിലെ വിവര അഭ്യർഥനയുടെ 19 ശതമാനം വരുമെന്നും ട്വിറ്റർ റിപ്പോർട്ട് പറയുന്നു. ഏറ്റവും കൂടുതൽ ട്വീറ്റുകൾ തടയാൻ ആവശ്യപ്പെട്ട ആദ്യ അഞ്ച് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.

2021 ജൂലൈ-ഡിസംബർ മാസങ്ങളിൽ 114 തവണ വിവിധ ട്വീറ്റുകൾ ബ്ലോക്ക് ചെയ്യാൻ കേന്ദ്ര സർക്കാർ ട്വിറ്ററിന് നിർദേശം നൽകിയിരുന്നു. തുർക്കി (78), റഷ്യ (55), പാകിസ്താൻ (48) എന്നിവരാണ് തൊട്ടുപിന്നിലുള്ളത്.