Thursday, January 23, 2025
HEALTHLATEST NEWS

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 5,076 പുതിയ കോവിഡ് കേസുകൾ

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 5,076 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ കുടുംബകാര്യ മന്ത്രാലയം. ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം നിലവിൽ 47,945 ആണ്, ഇത് മൊത്തം കേസുകളുടെ 0.11 ശതമാനമാണ്.

നിലവിൽ രോഗമുക്തി നിരക്ക് 98.71 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5,970 പേർ രോഗമുക്തി നേടി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,39,19,264 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.58 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.72 ശതമാനവുമാണ്.

ഇതുവരെ നടത്തിയ 88.94 കോടി ടെസ്റ്റുകളിൽ 3,20,784 പരിശോധനകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടത്തിയത്. രാജ്യവ്യാപകമായ വാക്സിനേഷൻ യജ്ഞത്തിന്‍റെ ഭാഗമായി, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കോവിഡ് -19 വാക്സിനുകൾ സൗജന്യമായാണ് കേന്ദ്ര സർക്കാർ നൽകുന്നത്. കോവിഡ് -19 വാക്സിനേഷൻ യജ്ഞത്തിന്‍റെ സാർവത്രികവൽക്കരണത്തിന്‍റെ പുതിയ ഘട്ടത്തിൽ, രാജ്യത്തെ വാക്സിൻ നിർമ്മാതാക്കൾ ഉൽപ്പാദിപ്പിക്കുന്ന വാക്സിനുകളുടെ 75 ശതമാനം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര സർക്കാർ സംഭരിച്ച് വിതരണം ചെയ്യും.