ഇന്ത്യയിൽ 16,906 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു
ന്യൂഡൽഹി : കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 16,906 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 3,291 അണുബാധകളുടെ വർദ്ധനവാണുണ്ടായത്. ചൊവ്വാഴ്ച 13,615 പുതിയ കോവിഡ്-19 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.
രാജ്യത്തെ സജീവ കേസുകൾ 1,32,457 ആയി ഉയർന്നു. രാജ്യത്തെ ആകെ കേസുകളുടെ 0.30 ശതമാനമാണിത്. ഇക്കാലയളവിൽ 45 ഓളം രോഗികളാണ് വൈറസ് ബാധിച്ച് മരിച്ചത്. രാജ്യത്തെ മരണസംഖ്യ 5,25,519 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15,447 കോവിഡ് -19 രോഗികൾ സുഖം പ്രാപിച്ചതോടെ, പകർച്ചവ്യാധി ആരംഭിച്ചതിന് ശേഷം രാജ്യത്തെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,30,11,8747 ആയി. നിലവിൽ രോഗമുക്തി നിരക്ക് 98.49 ശതമാനമാണ്. രാജ്യത്ത് ഇതുവരെ നടത്തിയ 86.77 കോടി കോവിഡ് -19 പരിശോധനകളിൽ 4,59,302 എണ്ണം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടത്തി.