Saturday, January 24, 2026
LATEST NEWSSPORTS

കാഴ്ചക്കാരുടെ എണ്ണത്തിൽ സർവകാല റെക്കോർഡുമായി ഇന്ത്യ- പാക് പോരാട്ടം 

ദുബായ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏഷ്യാ കപ്പ് പോരാട്ടം ഒരു മാസ് ത്രില്ലറായിരുന്നു. കഴിഞ്ഞ ദിവസം നടന്ന ആവേശം കാഴ്ചക്കാരുടെ എണ്ണത്തിൽ ഒരു പുതിയ ചരിത്രം സൃഷ്ടിച്ചു. ദുബായ് ഇന്‍റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരം സ്റ്റാർ സ്പോർട്സിന്‍റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ഹോട്ട്സ്റ്റാറിൽ 13 ദശലക്ഷത്തിലധികം ആളുകൾ തത്സമയം കണ്ടു.

ഇന്ത്യ-പാക് പോരാട്ട ചരിത്രത്തിൽ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട മത്സരമെന്ന റെക്കോർഡ് ഈ മത്സരത്തിനുണ്ട്. ഹോട്ട്സ്റ്റാറിന്‍റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരമായി ഇത് മാറി. 

അതേസമയം, ഹോട്ട്സ്റ്റാറിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ക്രിക്കറ്റ് മത്സരമല്ല ഇത്. 2019ലെ ഐപിഎൽ ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസും തമ്മിലായിരുന്നു ഈ നേട്ടം. അന്ന് 1.8 കോടി ആളുകളാണ് ഹോട്ട്സ്റ്റാറിൽ ഫൈനൽ കണ്ടത്.