Sunday, December 22, 2024
LATEST NEWSSPORTS

സിംബാബ്‌വെയ്‌ക്കെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ

ഹരാരെ: സിംബാബ്‌വെയ്ക്ക് എതിരായ ഏകദിനപരമ്പരയിലെ അവസാന മത്സരത്തിലും ഇന്ത്യയ്ക്ക് ജയം. ഇന്ത്യ ഉയർത്തിയ 290 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെ പരാജയപ്പെട്ടു. സെഞ്ച്വറി നേടിയ സിക്കന്ദർ റാസയുടെ നേതൃത്വത്തിൽ സിംബാബ്‌വെയുടെ തിരിച്ചുവരവ് അവസാന നിമിഷം വരെ ജയിക്കുമെന്ന് തോന്നിപ്പിച്ചു. 95 പന്തിൽ 115 റൺസെടുത്ത സിക്കന്ദർ റാസയാണ് സിംബാബ്‌വെയുടെ ടോപ് സ്കോറർ.

നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 289 റൺസാണ് ശുഭ്മാൻ ഗിൽ നേടിയത്. ഇഷാൻ കിഷൻ അർധസെഞ്ച്വറി നേടി.

82 പന്തിൽ നിന്നാണ് ഗിൽ കരിയറിലെ ആദ്യ സെഞ്ച്വറി നേടിയത്. 15 ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു ഗില്ലിന്‍റെ ഇന്നിങ്സ്. 97 പന്തിൽ 130 റൺസ് നേടിയ ഗിൽ അവസാന ഓവറിൽ പുറത്തായി.