Wednesday, January 22, 2025
HEALTHLATEST NEWS

സംസ്ഥാനത്ത് ഇന്ന് 3376 പേർക്ക് കൊവിഡും 11 മരണവും രേഖപ്പെടുത്തി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 3376 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളത്താണ് (838) ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. കോഴിക്കോടും എറണാകുളത്തുമായി മൂന്ന് പേർ വീതം മരിച്ചു. തിരുവനന്തപുരത്തും കൊല്ലത്തും രണ്ട് മരണങ്ങളും കൊല്ലത്ത് ഒരു മരണവും സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്നലെ ഏഴ് കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
ഇന്ന് റിപ്പോർട്ട് ചെയ്ത 3,376 കൊവിഡ് കേസുകളിൽ ഭൂരിഭാഗവും എറണാകുളത്താണ്. എറണാകുളത്ത് 838 പേർക്കും തിരുവനന്തപുരത്ത് 717 പേർക്കും കോട്ടയത്ത് 399 പേർക്കും കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് എലിപ്പനി മരണവും ഇന്ന് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.