Thursday, July 31, 2025
GULF

കടലിൽ ഹൃദയാഘാതം ഉണ്ടായ നാവികനെ എയർലിഫ്റ്റ് ചെയ്ത് ദുബായ് പൊലീസ്

ദുബായ്: ദുബായ്: വാണിജ്യ കപ്പലിൽ ഹൃദയാഘാതമുണ്ടായ നാവികനെ ദുബായ് പോലീസ് എയർലിഫ്റ്റ് ചെയ്തു. 64 കാരനായ പോളിഷ് നാവികനെയാണ് ഹെലികോപ്റ്റർ വഴി രക്ഷപ്പെടുത്തിയത്.

കപ്പൽ ദുബായ് സമുദ്രാതിർത്തിയിൽ നിന്ന് പുറത്താകുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. തിങ്കളാഴ്ച വൈകിട്ട് 6.30 ഓടെയാണ് ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചതെന്ന് ദുബായ് പോലീസ് എയർ വിംഗ് സെന്റർ ഡെപ്യൂട്ടി ഡയറക്ടർ കേണൽ ഖൽഫാൻ അൽ മസ്റൂയി പറഞ്ഞു. അടിയന്തര വൈദ്യസഹായം ആവശ്യമാണെന്ന് നാവികനെ പൊലീസിനെ അറിയിച്ചു.