Saturday, January 18, 2025
GULFLATEST NEWS

ഗൾഫിൽ ഹയർ സെക്കൻഡറി പരീക്ഷയിൽ മികച്ച വിജയം

തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയിൽ ഗൾഫിൽ മികച്ച വിജയം. എട്ട് കേന്ദ്രങ്ങളിലായി പരീക്ഷയെഴുതിയ 465 പേരിൽ 447 പേർ വിജയിച്ചു. വിജയശതമാനം 96.13 ശതമാനമാണ്. കഴിഞ്ഞ വർഷം ഇത് 97.31 ശതമാനമായിരുന്നു.

105 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷം ഇത് 112 ആയിരുന്നു. ദുബായ് ന്യൂ ഇന്ത്യൻ മോഡൽ എച്ച്എസ്എസ് (90 വിദ്യാർത്ഥികൾ), അബുദാബി ന്യൂ മോഡൽ സ്കൂൾ (107), ഷാർജ ന്യൂ ഇന്ത്യൻ മോഡൽ എച്ച്എസ്എസ് (23), അൽ ഐൻ ന്യൂ ഇന്ത്യൻ മോഡൽ എച്ച്എസ്എസ് (19) എന്നിവക്ക് 100 ശതമാനം വിജയമുണ്ട്.

ലക്ഷദ്വീപിൽ 959 പേർ പരീക്ഷയെഴുതിയതിൽ 641 പേർ വിജയിച്ചു. വിജയശതമാനം 66.84 ശതമാനമാണ്. 12 പേർക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് ഉണ്ട്. മാഹിയിൽ 670 പേർ പരീക്ഷയെഴുതിയതിൽ 594 പേർ വിജയിച്ചു. വിജയശതമാനം 88.66 ശതമാനമാണ്.