Wednesday, April 16, 2025
GULFLATEST NEWS

രാജ്യത്ത് ഹജ്, ഉംറ തീർഥാടകർക്കുള്ള കുത്തിവയ്പ് സൗജന്യം

ദോഹ: സൗദിയിൽ ഹജ്ജ്, ഉംറ തീർത്ഥാടകർക്കുള്ള എല്ലാ പ്രതിരോധ കുത്തിവയ്പ്പുകളും രാജ്യത്തെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് സൗജന്യമായി ലഭിക്കും.

പ്രൈമറി കെയർ കോർപ്പറേഷന് (പിഎച്ച്സിസി) കീഴിലുള്ള 28 ആരോഗ്യ കേന്ദ്രങ്ങളിലും തീർത്ഥാടകർക്ക് കോവിഡിന്റേത് ഉൾപ്പെടെ സൗജന്യമായി വാക്സിൻ സ്വീകരിക്കാം.

കൊവിഡിന്റെ പശ്ചാത്തലത്തിൽ സൗദി അതോറിറ്റി നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അംഗീകൃത കോവിഡ് വാക്സിനുകളുടെ കുറഞ്ഞത് 2 ഡോസുകളെങ്കിലും എടുത്തിട്ടുള്ളവർക്ക് തീർത്ഥാടനം നടത്താൻ അനുമതിയുണ്ട്.