Tuesday, January 14, 2025
HEALTHLATEST NEWS

രാജ്യത്ത് 12,249 പേർക്ക് കോവിഡ്

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 12,249 പേർക്കാണ് ഇന്ത്യയിൽ കോവിഡ്-19 സ്ഥിരീകരിച്ചത്. 13 പേർക്ക് ജീവൻ നഷ്ടമായി. വിവിധ സംസ്ഥാനങ്ങളിൽ 2,300 പേർ ചികിത്സ തേടിയതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 81,687 ആയി.

ആകെ കോവിഡ്-19 ബാധിതരുടെ എണ്ണം 4,33,31,645 ആണ്. ഇതുവരെ 5,24,903 പേരാണ് മരിച്ചത്. ആകെ രോഗബാധിതരിൽ 0.19 ശതമാനം പേർ ചികിത്സയിലാണ്. രോഗമുക്തി നിരക്ക് 98.60 ശതമാനമാണ്. 4,27,25,055 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 196.45 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.