Wednesday, January 22, 2025
Covid-19HEALTHLATEST NEWSNational

രാജ്യത്ത് കോവിഡ് കൂടുന്നു; പുതുതായി 4,518 പേർക്കു കോവിഡ്

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ്-19 കേസുകൾ വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,518 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒമ്പത് പേർക്ക് ജീവൻ നഷ്ടമായി. 2,779 പേർ രോഗമുക്തി നേടി. നിലവിൽ 25,782 പേർക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്.

തുടർച്ചയായ രണ്ടാം ദിവസമാണ് പുതിയ കേസുകളുടെ എണ്ണം 4,000 കടക്കുന്നത്. ആകെ രോഗികളിൽ 0.06 ശതമാനവും ചികിത്സയിലാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 98.73 ശതമാനമാണ്.

കേരളത്തിലെ 11 ജില്ലകളിലും കൊവിഡ് കേസുകൾ വർദ്ധിക്കുകയാണെന്നും സർക്കാർ ശക്തമായി ഇടപെടണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പാലക്കാട്, കാസർകോട്, തൃശൂർ ഒഴികെയുള്ള എല്ലാ ജില്ലകളിലും കേസുകൾ വർധിക്കുന്നതായി കേന്ദ്രത്തിന്റെ കത്തിൽ പറയുന്നു.