Tuesday, December 17, 2024
HEALTHLATEST NEWS

രാജ്യത്ത് വീണ്ടും ആശങ്ക ഉയർത്തി കൊവിഡ് കേസുകൾ

ന്യൂഡൽഹി : കൊവിഡ് കേസുകൾ വീണ്ടും 12,000 കടന്നു. ഈ കണക്കുകൾ രാജ്യത്ത് ആശങ്ക ഉയർത്തുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,249 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 13 പേർ മരണപ്പെട്ടു.

പ്രതിദിന ടിപിആർ 3.94 ശതമാനമായി കൂടി. രോഗമുക്തി നിരക്ക് 98.60 ശതമാനമായി കുറഞ്ഞു. രോഗബാധിതരിൽ പകുതിയിലധികം പേരും കേരളം ഉൾപ്പെടെയുളള അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഡൽഹിയിലെ വ്യാപന നിരക്ക് 10 ശതമാനത്തിന് മുകളിലാണ്. കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും ജാഗ്രത കൈവിടരുതെന്നും ആരോഗ്യ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.