Monday, December 16, 2024
HEALTHLATEST NEWS

കേരളത്തിൽ പടരുന്നത് ഒമിക്രോണോ?; ഓരോ ദിവസവും രോഗികളുടെ എണ്ണം മൂവായിരം കടക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊവിഡ് രോഗികളുടെ എണ്ണം മൂവായിരം കടന്നു. 3,419 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

എറണാകുളം ജില്ലയിൽ രോഗികളുടെ എണ്ണം 1000 (1072) കടന്നു. ഏഴ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 18,345 പേരാണ് ചികിത്സയിലുള്ളത്. പോസിറ്റിവിറ്റി നിരക്ക് 16.32 ശതമാനമായി ഉയർന്നു. കഴിഞ്ഞ ഒരാഴ്ചത്തെ ശരാശരി 14.15 ആണ്.

തിരുവനന്തപുരം-604, കൊല്ലം-199, പത്തനംതിട്ട-215, ഇടുക്കി-67, കോട്ടയം-381, ആലപ്പുഴ-173, തൃശൂർ-166, പാലക്കാട്-68, മലപ്പുറം-75, കോഴിക്കോട്-296, വയനാട്-36, കണ്ണൂർ-43, കാസർകോട്-43.