Thursday, January 16, 2025
HEALTHKeralaLATEST NEWSTop-10

കേരളത്തിലെ സ്കൂളുകളിൽ വെള്ളിയാഴ്ചകളിൽ ‘ഡ്രൈ ഡേ’

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് സംസ്ഥാനത്തെ സ്കൂളുകളിൽ എല്ലാ വെള്ളിയാഴ്ചയും ഡ്രൈ ഡേ ആചരിക്കാൻ മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശിച്ചു. സ്കൂൾ വളപ്പിലെ കെട്ടിക്കിടക്കുന്ന വെള്ളവും ചെളിയും മറ്റ് നനഞ്ഞ വസ്തുക്കളും വൃത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതിൻറെ ഭാഗമായി വെള്ളിയാഴ്ചകളിൽ ഒരു മണിക്കൂർ ശുചീകരണം നടത്തണം. ഇതിനുള്ള നിർദ്ദേശം നാളെ പുറപ്പെടുവിക്കും.