Wednesday, January 22, 2025
HEALTHKeralaLATEST NEWS

കേരളത്തില്‍ കോവിഡ് പോസിറ്റീവ് രോഗികളുടെ എണ്ണം 1500 കടന്നു

തിരുവനന്തപുരം: മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ കോവിഡ് സ്ഥിരീകരണ നിരക്ക് 10 ശതമാനം കടന്നു. ശനിയാഴ്ച 1,544 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ടിപിആർ 11.39 ശതമാനം ആയി.

തുടർച്ചയായ അഞ്ചാം ദിവസമാണ് രോഗികളുടെ എണ്ണം ആയിരം കടക്കുന്നത്. നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒമിക്രോൺ വകഭേദം വ്യാപിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ.

ഇത് അതിവേഗം പടരുന്നുണ്ടെങ്കിലും വാക്സിൻ സ്വീകരിച്ചവരിൽ രോഗം ഗുരുതരമാകുന്നില്ല എന്നതാണ് ആശ്വാസം.