Thursday, January 22, 2026
GULFLATEST NEWS

ഇറാനിൽ ഭൂചലനം; യുഎഇ ഉൾപ്പെടെ ഗൾഫിൽ തുടർചലനം

ദുബായ്: തെക്കൻ ഇറാനിൽ ഉണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനം യു.എ.ഇ, ബഹ്റൈൻ, സൗദി അറേബ്യ, ഖത്തർ എന്നിവിടങ്ങളിൽ അനുഭവപ്പെട്ടതായി യു.എസ് ജിയോളജിക്കൽ സർവേ. തെക്കൻ ഇറാനിലെ ഹോമോസ്ഗാൻ പ്രവിശ്യയിലെ ചരകിൽ രാവിലെ 10.06 നായിരുന്നു ഭൂചലനം.
ദുബായ് നിവാസികളിൽ ചിലർക്ക് ഭൂചലനം അനുഭവപ്പെട്ടെങ്കിലും ആളപായമോ അപകടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. പലരും തങ്ങളുടെ അനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.