Wednesday, January 22, 2025
HEALTHLATEST NEWS

ഇന്ത്യയിൽ കോവിഡ് രൂക്ഷം; വീണ്ടും 10,000 കടന്ന് കേസുകൾ

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വീണ്ടും രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,213 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഫെബ്രുവരിക്ക് ശേഷം ഇതാദ്യമായാണ് കേസുകളുടെ എണ്ണം 10,000 കടക്കുന്നത്.

ഇന്നലെ 8,822 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒറ്റ ദിവസം കൊണ്ട് 38.4 ശതമാനം വർധിച്ചു.

നിലവിൽ 53,6367 പേർക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,624 പേർ രോഗമുക്തി നേടി.