Thursday, May 2, 2024
LATEST NEWSSPORTS

ക്രിക്കറ്റ് ഒരു മതമാണെങ്കില്‍ സച്ചിന്‍ ദൈവമാണ്; ആദ്യ സെഞ്ചുറിക്ക് 32 വയസ്സ്

Spread the love

“ക്രിക്കറ്റ് ഒരു മതമാണെങ്കിൽ, സച്ചിൻ ദൈവമാണ്”, 2009 ഫെബ്രുവരി 28 ന് ഹാർപ്പർ സ്പോർട്സ് പുറത്തിറക്കിയ ഒരു പുസ്തകത്തിന്‍റെ പേരാണ് ഇത്. വിജയ് സന്താനം, ശ്യാം ബാലസുബ്രഹ്മണ്യൻ എന്നിവർ സച്ചിൻ തെണ്ടുൽക്കറെക്കുറിച്ച് എഴുതിയ പുസ്തകമാണ് ഇത് . ആ പുസ്തകത്തിന്‍റെ പേര് സത്യമാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട് . ക്രിക്കറ്റ് ചരിത്രത്തിൽ സച്ചിൻ ടെണ്ടുൽക്കറെ പോലൊരു ഇതിഹാസം ഉണ്ടായിട്ടില്ല. ഇനിയും ഉണ്ടാകുമോ എന്നും സംശയമുണ്ട്.
ക്രിക്കറ്റിൽ 100 സെഞ്ച്വറികൾ നേടുന്ന ആദ്യ താരമെന്ന സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകർക്കുക എന്നത് മറ്റൊരു താരത്തിനും എളുപ്പമല്ല. നീണ്ട 33 വർഷത്തെ വിയർപ്പും കഠിനാധ്വാനവുമാണ് ഈ റെക്കോർഡിൻറെ മൂല്യം. സച്ചിൻ ടെണ്ടുൽക്കർ അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്‍റെ ആദ്യ സെഞ്ച്വറി നേടിയിട്ട് ഇന്ന് (ഓഗസ്റ്റ് 14, 2022) 32 വർഷം തികയുന്നു.
1989 ൽ അരങ്ങേറ്റം കുറിച്ചെങ്കിലും സച്ചിന്‍റെ ആദ്യ സെഞ്ച്വറിക്കായി ലോകം ഒരു വർഷം കാത്തിരുന്നു.

Thank you for reading this post, don't forget to subscribe!