Sunday, December 22, 2024
LATEST NEWSSPORTS

‘ഈ ക്ലബ്ബിനൊപ്പം എന്റെ കരിയര്‍ അവസാനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’

മഡ്രിഡ്: ക്ലബ് ഫുട്ബോളിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ് കാർലോ ആന്‍സലോട്ടി. നിലവിൽ റയൽ മാഡ്രിഡിന്‍റെ മുഖ്യ പരിശീലകനായ ആന്‍സലോട്ടി ടീമിന് നേടിക്കൊടുക്കാത്ത കിരീടങ്ങളില്ല. ചാമ്പ്യൻസ് ലീഗ്, ലാലിഗ കിരീടങ്ങളെല്ലാം നേടിയതിൽ ആന്‍സലോട്ടിയുടെ സംഭാവനകള്‍ ചെറുതല്ല.

പുതിയ സീസണിൽ കിരീടം നിലനിർത്താൻ റയലിനെ ഒരുക്കുന്ന ആന്‍സലോട്ടി ലോകത്തിന് മുന്നിൽ ഒരു സുപ്രധാന തീരുമാനം അറിയിച്ചു. റയല്‍ മഡ്രിഡിന്റെ പരിശീലകനായി പടിയിറങ്ങുമ്പോള്‍ ഫുട്‌ബോളിനോട് വിടപറയുമെന്ന് ആന്‍സലോട്ടി വ്യക്തമാക്കി. ആന്‍സലോട്ടിയുടെ വിരമിക്കൽ പ്രഖ്യാപനം ഫുട്ബോൾ ലോകത്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ സംസാരവിഷയമായി മാറി.

“റയല്‍ വിടുമ്പോള്‍ ഞാന്‍ പരിശീലകന്റെ കുപ്പായം അഴിച്ചുവെയ്ക്കും. റയല്‍ ലോകത്തിലെ ഏറ്റവും മികച്ച ടീമാണ്. ഈ ക്ലബ്ബിനൊപ്പം എന്റെ കരിയര്‍ അവസാനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു” എന്ന് 63കാരനായ ആന്‍സലോട്ടി പറഞ്ഞു.