Friday, January 24, 2025
LATEST NEWSSPORTS

തോല്‍വിയുടെ കാരണം എനിക്കറിയില്ല നിങ്ങൾ പറയൂ: ഹാർദിക് പാണ്ഡ്യ

മൊഹാലി: ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20യിൽ ഇന്ത്യ തോറ്റതിൽ എന്താണ് വഴിത്തിരിവായത് എന്താണെന്ന ചോദ്യത്തിന് രസകരമായ മറുപടിയുമായി ഹാർദിക് പാണ്ഡ്യ. തോൽവിയുടെ കാരണത്തെക്കുറിച്ചോ മത്സരത്തിലെ വഴിത്തിരിവിനെ കുറിച്ചോ തനിക്ക് അറിയില്ലെന്നും, നിങ്ങളാണ് പറയേണ്ടതെന്നും ഹാർദിക് പറഞ്ഞു.

ഹർഷൽ പട്ടേൽ എറിഞ്ഞ 18-ാം ഓവറിൽ 22 റൺസ് വിട്ടുകൊടുത്തതാണോ കളിയില്‍ വഴിത്തിരിവായതെന്ന മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് ഹാര്‍ദ്ദിക് നല്‍കി മറുപടി ഇതായിരുന്നു. “നിങ്ങൾ പറയൂ കാരണമെന്താണെന്ന് എനിക്കറിയില്ല, ഞങ്ങൾ അറിഞ്ഞിരുന്നെങ്കിൽ, ഉടൻ തന്നെ അത് നിർത്തുമായിരുന്നു.”

“നോക്കൂ, സർ, ഒരു കാരണം മാത്രം ചൂണ്ടിക്കാണിക്കാനോ ഒരാളെ മാത്രം കുറ്റപ്പെടുത്താനോ സാധ്യമല്ല. അവർ പന്തെറിയുമ്പോൾ ഞങ്ങളും ഒരു ഓവറിൽ 20 റൺസ് നേടിയിട്ടുണ്ട്. അതിനെക്കുറിച്ച് ഒന്നും ചർച്ച ചെയ്യില്ല. ഇത് ദ്വിരാഷ്ട്ര പരമ്പരയല്ലേ പരമ്പരയിൽ ഇനിയും രണ്ട് മത്സരങ്ങൾ കൂടിയുണ്ട്, അതിനാൽ ഞങ്ങൾക്ക് തിരിച്ചുവരാൻ അവസരമുണ്ട്,” ഹാർദിക് പറഞ്ഞു.