Friday, January 17, 2025
LATEST NEWSTECHNOLOGY

ഹ്യുണ്ടായി ടക്സൺ ഇന്ത്യയിൽ അവതരിപ്പിച്ചു

ഹ്യുണ്ടായി ഫെയ്സ് ലിഫ്റ്റ്ഡ് ടക്സൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ക്യാബിൻ, എക്സ്റ്റീരിയർ, ഫീച്ചർ ഉപകരണങ്ങളിൽ അപ്ഡേറ്റുകളുമായാണ് ടക്സൺ അവതരിപ്പിച്ചത്. 27.70 ലക്ഷം രൂപ (എക്സ്-ഷോറൂം) മുതൽ ആരംഭിക്കുന്ന ടക്സണിന്‍റെ വില 34.39 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം) വരെ ഉയരും.

പ്ലാറ്റിനം, സിഗ്നേച്ചർ എന്നീ രണ്ട് വേരിയന്‍റുകളിൽ മാത്രമാണ് എസ് യു വി ലഭ്യമാവുക. പെട്രോൾ എഞ്ചിൻ, ഡീസൽ എഞ്ചിൻ എന്നിവയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ഡീസൽ എഞ്ചിനിൽ ഓൾ-വീൽ-ഡ്രൈവ് സംവിധാനവും ലഭിക്കും.