സ്വർണവിലയിൽ വൻ കുതിച്ചുചാട്ടം
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി മൂന്ന് ദിവസം ഇടിഞ്ഞ സ്വർണവില ഇന്ന് വർധിച്ചു. ഒരു പവൻ സ്വർണത്തിൻറെ വില ഒറ്റയടിക്ക് 960 രൂപ ഉയർന്നു. ഇന്നത്തെ സ്വർണ വില ഒരു പവന് 38,280 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 120 രൂപയാണ് കൂടിയത്. ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4785 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വിലയും ആനുപാതികമായി ഉയർന്നു. 18 ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 3950 രൂപയാണ്. 95 രൂപയാണ് വർധിച്ചത്
അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. വെള്ളിയുടെ വില ഗ്രാമിന് 100 രൂപയായി തുടരുന്നു.