Friday, January 17, 2025
LATEST NEWSTECHNOLOGY

യുപിഐ ഇടപാടുകളിൽ വൻ വർദ്ധന; സെപ്റ്റംബറിൽ 11 ലക്ഷം കോടി കവിഞ്ഞു

ന്യൂഡല്‍ഹി: ഓൺലൈൻ പണം ഇടപാടുകളിൽ വർദ്ധന. സെപ്റ്റംബറിൽ യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റർഫേസ് (യുപിഐ) വഴി 11 ലക്ഷം കോടി രൂപയുടെ കൈമാറ്റം നടന്നു.  നാഷണൽ പേയ്മെന്‍റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ആണ് ഈ കണക്കുകൾ പുറത്തുവിട്ടത്.

സെപ്റ്റംബറിൽ യുപിഐ വഴി 678 കോടി ഇടപാടുകളാണ് നടന്നത്. 2022 മെയ് മാസത്തിൽ യുപിഐ വഴിയുള്ള പേയ്മെന്‍റുകൾ 10 ലക്ഷം കോടി രൂപ കവിഞ്ഞിരുന്നു. ഓഗസ്റ്റിൽ 657.9 കോടി ഇടപാടുകളിൽ യുപിഐ പേയ്മെന്‍റുകൾ 10.72 ലക്ഷം കോടി രൂപയായിരുന്നു.

എൻപിസിഐ ഡാറ്റ അനുസരിച്ച്, 2022 ജൂണിൽ, യുപിഐ ഡിജിറ്റൽ പേയ്മെന്‍റുകൾക്ക് കീഴിലുള്ള ഇടപാട് മൂല്യം മെയ് മാസത്തിലെ 10,41,506 കോടി രൂപയിൽ നിന്ന് 10,14,384 കോടി രൂപയായി കുറഞ്ഞു. എന്നാൽ ജൂലൈയിൽ ഇത് 10,62,747 കോടി രൂപയായി ഉയർന്നു.