ഇന്ത്യയിലെ വിൽപ്പന ശൃംഖല നവീകരിക്കാൻ 260 കോടി രൂപ നിക്ഷേപിക്കാൻ ഹോണ്ട
ജാപ്പനീസ് വാഹന നിർമ്മാതാവായ ഹോണ്ട അടുത്ത വർഷം മുതൽ വിപണിയിൽ എസ്യുവികൾ അവതരിപ്പിക്കാൻ തയ്യാറെടുക്കുമ്പോൾ ഇന്ത്യയിലുടനീളമുള്ള ബ്രാൻഡിന്‍റെ ഡീലർഷിപ്പുകൾ നവീകരിക്കാൻ ഏകദേശം 260 കോടി രൂപ നിക്ഷേപിക്കാൻ പദ്ധതിയിടുന്നു. 2019 ലാണ് കമ്പനി ഈ പദ്ധതി ആരംഭിച്ചത്. എന്നാൽ പകർച്ചവ്യാധി കാരണം ഇത് കുറയ്ക്കാൻ നിർബന്ധിതരായതായി ഹോണ്ടയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.