Tuesday, December 17, 2024
LATEST NEWSTECHNOLOGY

ഇരുചക്ര വാഹനങ്ങളിൽ എയർബാഗ് സംവിധാനം ഒരുക്കാൻ ഹോണ്ട

ഇരുചക്രവാഹന അപകടങ്ങളിൽ കൂടുതൽ സുരക്ഷ ലഭ്യമാക്കാൻ എയർബാഗ് സംവിധാനം ഒരുക്കാൻ ഹോണ്ട. ഇതിനായി, ഹോണ്ട ഇന്ത്യയിൽ ഒരു പേറ്റന്‍റ് അവകാശത്തിനായി തയ്യാറെടുക്കുകയാണ്. ആക്സിലറോമീറ്റർ വാം-അപ്പ് ഉപയോഗിച്ച് ആഘാതം മനസിലാക്കുകയും ഹാൻഡിൽബാറിൽ നിന്ന് എയർബാഗ് തുറക്കുകയും ചെയ്യുന്ന രീതിയിലാണ് ഹോണ്ട സിസ്റ്റം രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിലവിൽ കമ്പനിയുടെ പിസിഎക്സ് ലൈനപ്പിലുള്ള ഒരു പെട്രോൾ സ്കൂട്ടറാണ് ഈ സംവിധാനം പരീക്ഷിക്കാൻ കമ്പനി ഉപയോഗിച്ചിരിക്കുന്നത്.

ഹാൻഡിലിൽ നിന്ന് പുറത്തുവരുന്ന സിംഗിൾ എയർബാഗ് സിസ്റ്റത്തിന് മുന്നിൽ ഒരു ഇൻഫ്ലേറ്ററും രൂപകൽപ്പനയിലുണ്ട്. ഇരുചക്രവാഹനങ്ങളിലെ എയർബാഗ് സന്നാഹങ്ങളിൽ ഹോണ്ട പ്രശസ്തമാണ്. മാത്രമല്ല, അവരുടെ ഫ്ലാഗ്ഷിപ്പ് ടൂറർ മോഡലായ ഗോൾഡ് വിംഗ് ബൈക്കിലെ എയർബാഗ് സംവിധാനം വളരെ ജനപ്രിയമാണ്. ആഡംബര ഇരുചക്രവാഹനങ്ങളിൽ നിന്ന് സാധാരണക്കാരുടെ വാഹനങ്ങളിലേക്ക് എയർബാഗ് എത്തിക്കാനുള്ള കമ്പനിയുടെ പദ്ധതിയാണിത്. എയർബാഗും അതിന്‍റെ ഇൻഫ്ലേറ്ററും ഹാൻഡിൽ ഹെഡിന്‍റെ നടുവിലുള്ള ഒരു സിലിണ്ടർ ആകൃതിയിലുള്ള ഹൗസിംഗിനുള്ളിലാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം ഇലക്ട്രിക് സ്കൂട്ടറുകൾക്കുള്ള ഹബ് മോട്ടർ നിർമാണത്തിനും ഹോണ്ട പേറ്റന്റിന് അപേക്ഷിച്ചിട്ടുണ്ട്.