Saturday, February 22, 2025
LATEST NEWSTECHNOLOGY

ട്വിറ്റർ ഒരു കമ്പനിയായി മാറിയതാണ് തന്റെ ഏറ്റവും വലിയ ഖേദം ; ജാക്ക് ഡോർസി

ട്വിറ്റർ ഒരു കമ്പനിയായി മാറിയതിൽ ഖേദിക്കുന്നതായി ട്വിറ്റർ സ്ഥാപകനും മുൻ ചീഫ് എക്സിക്യൂട്ടീവുമായ ജാക്ക് ഡോർസി വ്യാഴാഴ്ച ട്വീറ്റ് ചെയ്തു. “ഏറ്റവും വലിയ പ്രശ്നവും എന്‍റെ ഏറ്റവും വലിയ ഖേദവും അത് ഒരു കമ്പനിയായി മാറിയതാണ്.” ട്വിറ്റർ താൻ വിഭാവനം ചെയ്ത രീതിയിൽ മാറിയോ എന്ന ചോദ്യത്തിന് മറുപടിയായാണ് ഡോർസി ട്വീറ്റ് ചെയ്തത്.

ശതകോടീശ്വരൻ എലോൺ മസ്കിന്‍റെ ട്വിറ്റർ വാങ്ങാനുള്ള കരാർ പൂർത്തിയായാൽ ഡോർസിക്ക് 978 മില്യൺ ഡോളർ ലഭിക്കും. ഏത് ഘടനയിലാണ് ട്വിറ്റർ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതെന്ന് ചോദിച്ചപ്പോൾ, അത് ഒരു “പ്രോട്ടോക്കോൾ” ആയിരിക്കണമെന്നും ട്വിറ്റർ ഒരു രാജ്യത്തിന്റെയോ മറ്റൊരു കമ്പനിയുടെയോ ഉടമസ്ഥതയിൽ ആകരുതെന്നും ഡോർസി പറഞ്ഞു.

ഇത് ഒരു പ്രോട്ടോക്കോൾ ആയിരുന്നെങ്കിൽ, ട്വിറ്റർ ഇമെയിൽ പോലെ പ്രവർത്തിക്കും. ഒരു കേന്ദ്രീകൃത സ്ഥാപനത്തിന്റെ നിയന്ത്രണം അതിന്റെ മേൽ ഉണ്ടാകില്ല. എന്നാൽ ട്വിറ്റർ ഇപ്പോൾ നിരവധി പ്രശ്നങ്ങളിൽ അകപ്പെട്ടിരിക്കുകയാണെന്നും ഡോർസി പറഞ്ഞു.