Wednesday, January 29, 2025
HEALTHLATEST NEWS

മാനസികാരോഗ്യം ഉറപ്പാക്കാന്‍ ‘ടെലി മനസ്’ പദ്ധതിയുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കും ഇതുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനും, ടെലി കൗൺസിലിംഗ് ഉൾപ്പെടെയുള്ള മാനസികാരോഗ്യ സേവനങ്ങൾ നൽകുന്നതിന് ‘ടെലി മനസ്’ എന്ന പേരിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഓൺലൈൻ സംവിധാനം ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

എല്ലാവരുടെയും മാനസികാരോഗ്യം ഉറപ്പാക്കുന്നതിനുള്ള പരിപാടിയുമായി ബന്ധപ്പെട്ടാണ് ഇത് നടപ്പാക്കുന്നത്. ഇതിനായി 20 കൗൺസിലർമാരെയും സൈക്യാട്രിസ്റ്റുകൾ ഉൾപ്പെടെയുള്ള മാനസികാരോഗ്യ പ്രവർത്തകരെയും വിന്യസിക്കും. മാനസികാരോഗ്യ പദ്ധതിയിലൂടെ എല്ലാ ജില്ലകളിലും നേരിട്ടുള്ള സേവനങ്ങൾ നൽകാനുള്ള സൗകര്യവും ഇതിൽ ഉൾപ്പെടുന്നു.