Thursday, January 23, 2025
GULFLATEST NEWS

ഹജ്ജ് തീർത്ഥാടകർക്കായി സൗദിയയുടെ 14 വിമാനങ്ങള്‍ സര്‍വീസ് നടത്തും

റിയാദ്: ദേശീയ വിമാനക്കമ്പനിയായ സൗദിയ ഹജ്ജ് സർവീസുകൾക്കായി 14 വിമാനങ്ങൾ റിസർവ് ചെയ്തിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ 15 വിമാനത്താവളങ്ങളിൽ നിന്നായി 268 ഹജ്ജ് സർവീസുകളാണ് നടത്തുക.

ആഭ്യന്തര തീർത്ഥാടകർക്കായി ആറ് വിമാനത്താവളങ്ങളിൽ നിന്ന് 32 വിമാനങ്ങളും സൗദിയ സർവീസ് നടത്തും. ആഭ്യന്തര മേഖലയിൽ 12,800 തീർത്ഥാടകരെയും അന്താരാഷ്ട്ര മേഖലയിൽ 1,07,000 തീർത്ഥാടകരെയും യാത്ര ചെയ്യാൻ അനുവദിക്കും.