Friday, July 11, 2025
LATEST NEWSSPORTS

ഗില്ലുമായുള്ള വേര്‍പിരിയല്‍ അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ വിശദീകരണവുമായി ഗുജറാത്ത് ടൈറ്റന്‍സ്‌

ന്യൂഡല്‍ഹി: ശുഭ്മാൻ ഗില്ലുമായി വേർപിരിയുന്നു എന്ന രീതിയിൽ വന്ന ഗുജറാത്ത് ടൈറ്റൻസിന്‍റെ ട്വീറ്റ് ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. ഇതോടെ വിശദീകരണവുമായി ഗുജറാത്ത് ടൈറ്റൻസ് രംഗത്തെത്തി. ഓര്‍മയില്‍ സൂക്ഷിക്കേണ്ട യാത്രയായിരുന്നു എന്ന് പറഞ്ഞാണ് ടൈറ്റന്‍സ് ശുഭ്മന്‍ ഗില്ലിന് ആശംസ നേര്‍ന്നത്.

ഗുജറാത്ത് ടൈറ്റൻസിന്‍റെ ട്വീറ്റിന് ഗിൽ സ്മൈലിയിലൂടെ മറുപടിയും നൽകിയിരുന്നു. എന്നാൽ മണിക്കൂറുകൾക്ക് ശേഷം ഗുജറാത്ത് ടൈറ്റൻസ് വിശദീകരണവുമായി രംഗത്തെത്തി. ഗില്‍ എന്നും ഞങ്ങളുടെ ഹൃദയത്തിന്റെ ഭാഗമായിരിക്കും എന്നായിരുന്നു ഗുജറാത്ത് ട്വീറ്റ് ചെയ്തത്.