Friday, January 17, 2025
LATEST NEWSSPORTS

ഗ്രാനി ജോർദൻ; മെക്സിക്കോയിലെ 71കാരി ബാസ്കറ്റ്ബോൾ പ്ലേയർ

മെക്സിക്കോ: 71കാരിയായ ആൻഡ്രിയ ഗാർസിയ ലോപ്പസ് മെക്സിക്കോയിലെ ഒരു പ്രാദേശിക കരകൗശല വിദഗ്ദ്ധയാണ്. ആൻഡ്രിയ തന്‍റെ മികച്ച ബാസ്കറ്റ്ബോൾ കഴിവുകൾ പ്രദർശിപ്പിക്കുന്ന വീഡിയോ ഓൺലൈനിൽ വൈറലാകുന്നു. 
ഓക്സാക്കയിലെ സാൻ എസ്റ്റെബാൻ അറ്റാത്ലഹൂക്കയിലെ ബാസ്കറ്റ്ബോൾ കോർട്ടിൽ ആധിപത്യം പുലർത്തുന്നതിന്‍റെ വീഡിയോ നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് ആൻഡ്രിയ ഗാർസിയ ലോപ്പസിന് ഇന്‍റർനെറ്റ് ഉപയോക്താക്കൾ “ഗ്രാനി ജോർദൻ” എന്ന് വിളിപ്പേർ നൽകി. 
വീഡിയോ ലിങ്ക് ചുവടെ: