Friday, January 17, 2025
GULFLATEST NEWS

മനോഹര കാഴ്ചകളുടെ പട്ടികയിൽ ഗ്രാൻഡ് മോസ്‌കും, ദുബായ് ഫൗണ്ടനും ഇടം നേടി

അബുദാബി: അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കും ദുബായ് ഫൗണ്ടനും ലോകത്തിലെ ഏറ്റവും മനോഹരമായ 20 കാഴ്ചകളുടെ പട്ടികയിൽ ഇടം നേടി. ആഡംബര ട്രാവൽ കമ്പനിയായ കുവോണി നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ.

ആഗോളതലത്തിൽ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് എട്ടാം സ്ഥാനത്തും ദുബായ് ഫൗണ്ടൻ 11-ാം സ്ഥാനത്തുമാണ്.

ന്യൂയോർക്ക് സിറ്റിയിലെ സെൻട്രൽ പാർക്കാണ് പട്ടികയിൽ ഒന്നാമത്. അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് ലോകത്തിലെ ഏറ്റവും വലിയ പള്ളികളിലൊന്നാണ്.