Monday, December 16, 2024
LATEST NEWS

ഗൂഗിൾ പേ, ഫോൺപേ ഇനി സൗജന്യമല്ല? യുപിഐ ഇടപാടുകൾക്ക് ചാർജ് ആലോചനയിൽ

മുംബൈ: ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയ യുപിഐ ഇടപാടുകൾക്ക് ഇനി സര്‍വീസ് ചാര്‍ജ് ഈടാക്കിയേക്കും. മൊബൈൽ ഫോണിൽ അതിവേഗ ഇടപാട് സാധ്യമാക്കുന്ന ഐഎംപിഎസിനു സമാനമായതിനാൽ യുപിഐ ഇടപാടിനും ചാർജ് ബാധകമാണെന്ന് വാദിക്കാമെന്ന് ആർബിഐ ചൂണ്ടിക്കാട്ടുന്നു. ഇതുമായി ബന്ധപ്പെട്ട പുതിയ കരട് നിര്‍ദ്ദേശത്തോട് അഭിപ്രായം തേടിയിരിക്കുകയാണ് ആര്‍ ബി ഐ.

വിവിധ തുക ബാന്‍ഡുകളെ അടിസ്ഥാനമാക്കി യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യു പി ഐ) വഴി നടത്തുന്ന പേയ്മെന്റുകള്‍ക്ക് ‘ടയേര്‍ഡ്’ ചാര്‍ജ് ചുമത്താനുള്ള സാധ്യതയെക്കുറിച്ചാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഓഹരി ഉടമകളില്‍ അഭിപ്രായം തേടിയിരിക്കുന്നത്. തുകയുടെ തോതനുസരിച്ച് പല തട്ടിലുള്ള ചാർജ് നിശ്ചയിക്കുന്നത് നന്നായിരിക്കുമെന്നും ആർബിഐ ചൂണ്ടിക്കാട്ടുന്നു. 800 രൂപ യുപിഐ വഴി അയയ്ക്കുമ്പോൾ 2 രൂപ ചെലവുണ്ടെന്നാണ് ആർബിഐയുടെ കണക്ക്.