ഗൂഗിൾ നെസ്റ്റ് കാം, നെസ്റ്റ് അവെയർ എന്നിവ ഇന്ത്യയിൽ അവതരിപ്പിച്ചു
ന്യൂഡൽഹി : സെക്യൂരിറ്റി ക്യാമറകളായ ഗൂഗിൾ നെസ്റ്റ് കാം, നെസ്റ്റ് അവെയർ എന്നിവ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഗൂഗിൾ ടാറ്റ പ്ലേയുമായി സഹകരിക്കുന്നു. 3,000 രൂപയുടെ അടിസ്ഥാന പ്ലാൻ, 5,000 രൂപയുടെ പ്രീമിയം പ്ലാൻ എന്നിങ്ങനെ രണ്ട് വാർഷിക പ്ലാൻ ഓഫറുകളിൽ നെസ്റ്റ് അവെയർ സേവനങ്ങൾ ലഭ്യമാകും.