ഗൂഗിള്‍ ക്രോം ബ്രൗസറിൽ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോർത്തുന്ന മാൽവെയർ
ഗൂഗിള്‍ ക്രോം ബ്രൗസറിൽ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോർത്തുന്ന മാൽവെയർ കണ്ടെത്തി. ബാങ്കിംഗ് മേഖലയിലെ സൈബർ ആക്രമണങ്ങൾക്ക് കുപ്രസിദ്ധമായ ഇമോടെറ്റ് മാല്‍വെയറിന്റെ, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോർത്താൻ കഴിവുള്ള ഒരു മൊഡ്യൂൾ ക്രോം ബ്രൗസറിൽ ഗവേഷകർ കണ്ടെത്തി.
സൈബർ സുരക്ഷാ സ്ഥാപനമായ പ്രൂഫ് പോയിന്റ് ജൂൺ ആറിന് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇമോഡെറ്റ് മാൽവെയർ ഇൻഫ്രാസ്ട്രക്ചറിന്റെ ഭാഗമായ ഇ4 ബോട്ട്നെറ്റ് ക്രോം ബ്രൗസറിൽ ഈ മൊഡ്യൂൾ വിന്യസിച്ചു. ഈ രീതിയിൽ ശേഖരിക്കുന്ന ക്രെഡിറ്റ് കാർഡ് വിവരങ്ങൾ മൊഡ്യൂൾ ലോഡറിന് പുറമേ വിവിധ സി2 സെർവറുകളിലേക്കും അയയ്ക്കും.
ആഗോളതലത്തിൽ ഏറ്റവും ജനപ്രിയമായ മാൽവെയറുകളിൽ ഒന്നാണ് എമോട്ടെറ്റ്. ഇത് വളരെ നൂതനവും സ്വയം പ്രചരിപ്പിക്കുന്നതുമായ മോഡുലാർ ട്രോജൻ ആണ്.