സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു
കൊച്ചി: തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വില ഇടിഞ്ഞു. ഇന്ന് പവന് 400 രൂപ കുറഞ്ഞു. ഒരു പവന്റെ വില 37,200 രൂപയാണ്. ഗ്രാമിന് 50 രൂപ കുറഞ്ഞ് 4,650 രൂപയായി.
ഇന്നലെ പവന് 200 രൂപ കുറഞ്ഞ് 37,600 രൂപയായിരുന്നു. ഗ്രാമിന് 25 രൂപ കുറഞ്ഞ് ഇന്നലെ 4,700 രൂപയായിരുന്നു വില. ഓഗസ്റ്റിലെ ഏറ്റവും കുറഞ്ഞ വിലയായിരുന്നു ഇത്. കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന വില ഓഗസ്റ്റ് 15 ന് 38,520 രൂപയായിരുന്നു.
2020 ഓഗസ്റ്റ് 7 ന് സ്വർണം എക്കാലത്തെയും റെക്കോർഡ് വിലയിലായിരുന്നു. അന്ന് പവന് 42,000 രൂപയും ഗ്രാമിന് 5,250 രൂപയുമായിരുന്നു വില.